ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി  അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018 -19 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടൂര്‍ (0473 4224076), ധനുവച്ചപുരം (0471 2234374), കുണ്ടറ (0474 -2580866), മാവേലിക്കര (0479 2304494), കാര്‍ത്തികപ്പളളി (0479 2485370), കലഞ്ഞൂര്‍ (0473 4272320), പെരിശ്ശേരി (0479 2456499) എന്നീ കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 300 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കണം.  തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.  കൂടുതല്‍ വിവരങ്ങള്‍ അതത് കോളേജുകളില്‍ ലഭിക്കും.