തിരുവനന്തപുരം: ജില്ലയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നാളെ (28 മാര്‍ച്ച്) കോവിഡ് വാക്സിനേഷന്‍ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. പൊതുജനം ലെയ്ന്‍ കുമാരപുരം, കെ.ജി.ആര്‍.എ. മരുതംകുഴി എന്നീ റസിഡന്‍സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണു വാക്സിനേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്റെയും സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫിസ് സംഘടിപ്പിക്കുന്ന വാക്സിനേഷന്‍ പരിപാടിയില്‍ 60നു മുകളില്‍ പ്രായമുള്ളവരും 45നും 59നും ഇടയില്‍ പ്രായമുള്ള അനുബന്ധ രോഗബാധിതരും പങ്കെടുക്കണം. തുടര്‍ന്നുള്ള ഞായറാഴ്ചകളിലും വാക്സിനേഷന്‍ സംഘടിപ്പിക്കുന്നതിനു കൂടുതല്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.
കോവിഡ് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നതിനായി റസിഡന്‍സ് അസോസിയേഷനുകള്‍ വിളിക്കേണ്ട നമ്പറുകള്‍ : 9567027770, 9447925166, 99471 57775, 6282246640, 9946803005