കൊല്ലം: ജില്ലയില്‍ ഇന്ന് 148 പേര്‍ കോവിഡ് രോഗമുക്തി നേടി. 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 119 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 23 പേര്‍ക്ക് ആണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, കൊട്ടാരക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-12, ചടയമംഗലം-എട്ട്, തഴവ-അഞ്ച്, ഓച്ചിറ-നാല്, പോരുവഴി, പവിത്രേശ്വരം, പത്തനാപുരം, കുമ്മിള്‍, കല്ലുവാതുക്കല്‍, ആദിച്ചനല്ലൂര്‍, കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.