കണ്ണൂര്‍ :  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് നിര്‍മ്മിച്ച ഹരിത ബൂത്തിന്റെ ഉദ്ഘാടനം കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. ‘കൈകോര്‍ക്കാം ചുവടുവയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക്’ എന്ന സന്ദേശം ഉള്‍ക്കൊാണ് ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് ഹരിത ബൂത്തിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്.

ചാക്ക്, ചണം, പുല്‍പായ, പേപ്പര്‍, കോട്ടണ്‍ തുണി എന്നിവ ഉപയോഗിച്ചാണ് ബൂത്ത് നിര്‍മ്മിച്ചത്. മാതൃകാ ബാലറ്റ് യൂണിറ്റ്, കൂജയില്‍ കുടിവെള്ളം, മുളകൊുള്ള വെയിസ്റ്റ് ബാസ്‌കറ്റ്, മണ്‍കലം കൊുള്ള വെയിസ്റ്റ് മാനേജ്‌മെന്റ് മാതൃക, ഹരിത സന്ദേശങ്ങള്‍, ലഘുലേഖകള്‍ എന്നിവ മാതൃകാ ബൂത്തില്‍ ഉ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 55 ഹരിത ബൂത്തുകളാണ് ഉാവുക. പരിപാടിയില്‍ ജനറല്‍ ഒബ്‌സര്‍വര്‍ നിരഞ്ജന്‍ കുമാര്‍ മുഖ്യാതിഥിയായി. അസി.കലക്ടര്‍ ആര്‍ ശ്രീലക്ഷമി, സ്വീപ്് ചാര്‍ജ് ഓഫീസര്‍ സി എം ലതാ ദേവി, ഗ്രീന്‍ പ്രോട്ടോകോള്‍  നോഡല്‍ ഓഫീസറും ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററുമായ പി എം രാജീവ്, അസി കോ – ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍, പ്രോഗ്രാം ഓഫീസര്‍ കെ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.