കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പില്‍അവശ്യസര്‍വ്വീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ഇന്ന് (മാര്‍ച്ച് 31) കൂടി അവസരമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നേരത്തെ 12 ഡിഫോറത്തില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുക.  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം. നേരത്തേ മാര്‍ച്ച് 30 വരെ അനുവദിച്ച സമയം ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.