കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍   ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഫോറം 12 ല്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കുന്നവര്‍ക്ക്  ഏപ്രില്‍ 1,2, 3  തീയതികളില്‍ വോട്ടര്‍ ലിസ്റ്റില്‍ പേരുള്ള മണ്ഡലത്തിലെ ഈ കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാം.

പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം (പയ്യന്നൂര്‍), കല്ല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക എച്ച്എസ്എസ് (കല്ല്യാശ്ശേരി), തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (തളിപ്പറമ്പ്) , ഇരിക്കൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് (ഇരിക്കൂര്‍), ജിഎച്ച്എസ്എസ് പള്ളിക്കുന്ന്(അഴീക്കോട്), കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ (കണ്ണൂര്‍), എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ചാല (ധര്‍മ്മടം), തലശ്ശേരി സബ്ബ് കലക്ടര്‍ ഓഫീസ്,കോര്‍ട്ട് ഹാള്‍(തലശ്ശേരി), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ (കൂത്തുപറമ്പ്), മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (മട്ടന്നൂര്‍), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ (പേരാവൂര്‍) എന്നിങ്ങനെയാണ് എന്നിവിടങ്ങളിലാണ് മണ്ഡലംതല ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍.