പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആശുപത്രികളായ ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം, കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രം, ആലത്തൂര്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് 19 ആര്.ടി.പി.സി.ആര് സൗജന്യ പരിശോധന ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒ.പി. സമയങ്ങളിലാണ് സൗകര്യം ലഭിക്കുന്നത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ലിമിറ്റഡും സ്പൈസ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പരിശോധന നടത്തുന്നത്. സാമ്പിള്‍ ശേഖരിച്ച് 24 മണിക്കൂറിനകം പരിശോധന ഫലം അറിയാവുന്നതാണ്. നേരത്തെതന്നെ രോഗം കണ്ടെത്തുന്നത് രോഗവ്യാപനം തടയുന്നതിനും ആവശ്യമുള്ളവര്‍ക്ക് ചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.