കാസർഗോഡ്:  ജിവിഎച്ച്എസ്എസ് കാറഡുക്കയില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്‌സ് (ജൂനിയര്‍) (യോഗ്യത എം.എസ്.സി കെമിസ്ട്രി, ബിഎഡ,് സെറ്റ്),  വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (എബിഎഫ്എസ്) (യോഗ്യത വിഎച്ച്എസ്ഇ അഗ്രികള്‍ച്ചര്‍, ബി.എസ്.സി ബോട്ടണി), എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. ഇതിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 25 ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തും.

ബേക്കല്‍ അഗസറഹോള ഗവ. യു പി സ്‌കൂളില്‍ നിലവില്‍ ഒഴിവുളള എല്‍പിഎസ്എ (മലയാളം)-1, എല്‍പിഎസ്എ (കന്നഡ)-2, യുപിഎസ്എ (കന്നഡ)-1 അധ്യാപക തസ്തികകളിലേക്കും  ജൂനിയര്‍ അറബിക് ടീച്ചര്‍ (ഫുള്‍ടൈം) തസ്തികയിലേക്കുമുളള അഭിമുഖം  ഈ മാസം 25 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. താല്‍പ്പര്യമുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9496247852.