കാസർഗോഡ്: പെര്‍ഡാല ജിഎച്ച്എസ്എസില്‍ നിലവിലുളള അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് (മലയാളം, കന്നഡ), ഗണിതം (മലയാളം, കന്നഡ), ഫിസിക്കല്‍ സയന്‍സ് (മലയാളം), ഇംഗ്ലീഷ്, മലയാളം എന്നിവയിലും യുപിഎസ്എ സംസ്‌കൃതം (പാര്‍ട്ട് ടൈം), എല്‍പിഎസ്എ മലയാളം, ജൂനിയര്‍ ലാംഗ്വേജ് അറബിക് (യുപി, എല്‍പി) എന്നീ വിഭാഗങ്ങളിലും ഒഴിവുകളുളളത്. കൂടിക്കാഴ്ച നാളെ (24) രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 04998 285225.
