ആലപ്പുഴ: പോസ്റ്റല്‍ വോട്ടിനായി തപാലില്‍ ഫോം 12 നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചു നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഏപ്രില്‍ മൂന്നുവരെ വോട്ടര്‍ ഫെസിലിറ്റേഷൻ്‍ സെന്ററില്‍ എത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത അപേക്ഷകര്‍ക്ക് തപാലില്‍ പോസ്റ്റല്‍ ബാലറ്റ് അയച്ചു നല്‍കുന്നതാണ്. ഏപ്രില്‍ 3ന് വൈകിട്ട് 5 മണിവരെ പോസ്റ്റല്‍ വോട്ടിനുള്ള ഫോറം 12 അപേക്ഷ സ്വീകരിക്കും.
