ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശബ്ദ പ്രചാരണം അവസാനിക്കുന്ന മണിക്കൂറില്‍ നടക്കുന്ന കൊട്ടിക്കലാശം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തിന് 72 മണിക്കൂര്‍ മുമ്പ് വരെ മാത്രമാണ് ബൈക്ക് റാലികള്‍ നടത്താവുന്നത്.