ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ ‘നാടകാന്തം വോട്ടങ്കം’ കാക്കാരിശ്ശി നാടകത്തിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി കാക്കാരിശ്ശി നാടകം അവതരിപ്പിക്കുന്നത്.
കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന നാടകാവതരണം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാരായ കലവൂര്‍ ബൈസിയും കൊച്ചുമോളും ചേര്‍ന്ന് അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. സ്വീപ് നോഡല്‍ ഓഫീസര്‍ പി. എ. യൂ. പ്രൊജക്റ്റ് ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെ
ടുത്തു.