നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 181 പേര്‍ക്ക്
ഉറവിടമറിയാതെ ആറ് പേര്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 1,712 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 17,969 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ മൂന്ന്) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ ഉറവിടമറിയാതെ ആറ് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 181 പേര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

173 പേര്‍ കൂടി ഇന്ന് രോഗമുക്തരായതായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,21,636 ആയി. 17,969 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,712 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 165 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 64 പേരും അഞ്ച് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 609 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് (ഏപ്രില്‍ മൂന്ന്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 01
ആലങ്കോട് 01
ആലിപ്പറമ്പ 01
ആനക്കയം 01
അങ്ങാടിപ്പുറം 06
അരീക്കോട് 02
ആതവനാട് 01
ചേലേമ്പ്ര 03
ചെറിയമുണ്ടം 01
ചെറുകാവ് 01
ചോക്കാട് 01
ചുങ്കത്തറ 01
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 01
എടരിക്കോട് 03
എടവണ്ണ 04
ഇരിമ്പിളിയം 02
കാളികാവ് 03
കല്‍പകഞ്ചേരി 01
കരുളായി 01
കരുവാരക്കുണ്ട് 01
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 03
കുറുവ 01
കുറ്റിപ്പുറം 01
കുഴിമണ്ണ 01
മക്കരപ്പറമ്പ 01
മലപ്പുറം 17
മമ്പാട് 09
മംഗലം 01
മഞ്ചേരി 08
മങ്കട 01
മാറാക്കര 02
മാറഞ്ചേരി 11
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 01
മൂര്‍ക്കനാട് 01
മൂത്തേടം 01
നന്നമ്പ്ര 02
നന്നംമുക്ക് 01
നിലമ്പൂര്‍ 03
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 02
പള്ളിക്കല്‍ 02
പാണ്ടിക്കാട് 06
പരപ്പനങ്ങാടി 03
പെരിന്തല്‍മണ്ണ 03
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 03
പൊന്മള 02
പൊന്നാനി 03
പൂക്കോട്ടൂര്‍ 02
പോരൂര്‍ 01
പോത്തുകല്ല് 01
പുളിക്കല്‍ 06
പുല്‍പ്പറ്റ 01
പുഴക്കാട്ടിരി 01
താനാളൂര്‍ 04
താനൂര്‍ 01
തവനൂര്‍ 01
താഴെക്കോട് 02
തേഞ്ഞിപ്പലം 03
തിരുവാലി 02
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 01
തിരൂര്‍ 01
തിരൂരങ്ങാടി 04
വളാഞ്ചേരി 01
വട്ടംകുളം 04
വാഴക്കാട് 04
വാഴയൂര്‍ 01
വഴിക്കടവ് 02
വെളിയങ്കോട് 02
വേങ്ങര 01
വെട്ടം 04
വണ്ടൂര്‍ 02