ഇടുക്കി: ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ അവധി ദിവസങ്ങളിലും ഉണ്ടായിരിക്കും. 45 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ കയ്യില്‍ കരുതണം.

ജില്ലാ ആശുപത്രി തൊടുപുഴ, ജില്ലാ ആശുപത്രി ഇടുക്കി, താലൂക്ക് ആശുപത്രി നെടുംകണ്ടം, താലൂക്ക് ആശുപത്രി പീരുമേട്, താലൂക്ക് ആശുപത്രി കട്ടപ്പന എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏപ്രില്‍ 4 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ വാക്സിനേഷന്‍ സൗകര്യം ഉണ്ടാകും. പൊതു ജനങ്ങള്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.