ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 6 ന് എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയും സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.