കാസർഗോഡ്: തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും അവസാനത്തെ ഒരു മണിക്കൂർ ബൂത്തിലെത്തി വോട്ട് ചെയ്യാം.

അവസാന മണിക്കൂറിലെ വോട്ടിംഗ് ഇപ്രകാരം:

* കോവിഡ് ബാധിതർ അല്ലാത്ത വോട്ടർ ക്യൂവിൽ ഉണ്ടെങ്കിൽ അവർ വോട്ട് ചെയ്ത ശേഷമേ കോവിഡ് ബാധിതർ, പ്രാഥമിക സമ്പർക്കമുള്ളവർ എന്നിവരെ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇവർ പി.പി.ഇ കിറ്റ്, ഗ്ലൗസ്, എൻ-95 മാസ്‌ക് എന്നിവ ധരിച്ചിരിക്കണം.
* ഹെൽപ് ഡെസ്‌കിൽനിന്ന് ടോക്കൺ വാങ്ങി ക്യൂ ഒഴിവാക്കണം.
* അവസാന മണിക്കൂറിൽ ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥർ എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചരിക്കണം.

* വോട്ടർ പി.പി.ഇ കിറ്റ് ധരിച്ച് ആരുമായും സമ്പർക്കം പുലർത്താതെ ബൂത്തിലെത്തുക.
* ബൂത്തിൽ ഒരു സമയം ഒരാളെ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ.
* വോട്ട് ചെയ്ത ശേഷം കൈയുറ പ്രത്യേകം സജ്ജമാക്കിയ പെട്ടിയിൽ നിക്ഷേപിക്കുക.
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കുക.