കാസർഗോഡ്ജി:ല്ലയിൽ 12 ഡി ഫോം നൽകിയ ആബ്സന്റീസ് വോട്ടർമാരിൽ 11274 പേർ പ്രത്യേക സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരത്തിൽ 23,597 പേരാണ് വോട്ടർമാരായി ഉള്ളത്. മഞ്ചേശ്വരം 1617, കാസർകോട് 1323, ഉദുമ 2557, കാഞ്ഞങ്ങാട് 2916, തൃക്കരിപ്പൂർ 2861 എന്നിങ്ങനെയാണ് വോട്ട് ചെയ്തവരുടെ മണ്ഡലം തിരിച്ചുള്ള കണക്ക്.
