കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഡി ഡി പി ഹാളില്‍ ട്രയല്‍ റണ്ണും പോള്‍മോണിറ്ററിങ് ട്രയലും നടന്നു. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിങ്ങ് ചുമതലയ്ക്കായി നിയമിച്ചത്. 10 പേരെ പോള്‍ മോണിറ്ററിങ്ങിനും രണ്ട് പേരെ ഡെസിഗ്നേറ്റഡ് ഓഫീസര്‍മാരായും നിയമിച്ചു. കാസര്‍കോട് സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ തയ്യാറാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍, പോലീസ് ഒബ്സര്‍വര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കും.
