കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ്-19 രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറായ വൈകീട്ട് ആറ് മുതല്‍ ഏഴ് വരെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
പി പി. ഇ കിറ്റ്, കയ്യുറ, എന്‍ 95 മാസ്ക് എന്നിവ ധരിച്ചാണ് ഇവര്‍ വോട്ട് ചെയ്യാന്‍ എത്തേണ്ടത്. പി പി ഇ കിറ്റ് സ്വന്തം ഉത്തരവാദിത്തത്തില്‍ വോട്ടര്‍ വാങ്ങേണ്ടതാണ്. വീട്ടില്‍ നിന്നോ കോവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ നിന്നോ പോളിംഗ് ബൂത്തിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വോട്ടര്‍ തന്നെ ഉറപ്പ് വരുത്തണം. ഈ സമയം പോളിംഗ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിച്ചാവും ഡ്യൂട്ടി നിര്‍വഹിക്കുക.