ആലപ്പുഴ: ജില്ല നാളെ (ഏപ്രില്‍ 6) പോളിങ്ങ് ബൂത്തിലേക്കെത്തുമ്പോൾ സുഗമമായ പോളിങ്ങിനായി ഓരോ പോളിങ് സ്റ്റേഷനുകളിലും ചിട്ടയായ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.  ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവരടങ്ങിയ പോളിങ് ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടാവുക.

പോളിങ് സാധനങ്ങള്‍
കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ്, വോട്ടേഴ്സ് രജിസ്റ്റ‍ര്‍ 17 എ,  വോട്ടര്‍ സ്ലിപ്പ്, അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയുടെ വര്‍ക്കിങ് കോപ്പി, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക, ടെന്‍ഡേര്‍ഡ് വോട്ടിനുള്ള ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ ഏജന്റിന്‍റെയും കയ്യൊപ്പ മാതൃക, അടയാളപ്പെടുത്തുന്നതിനുള്ള മഷി, അഡ്രസ് ടാഗുകള്‍, സ്പെഷ്യല്‍ ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് സീല്‍, ആരോ ക്രോസ് അടയാളമുള്ള റബ്ബര്‍ മുദ്ര, വയലറ്റ് നിറത്തിലുള്ള മഷിയുള്ള സ്റ്റാമ്പ് പാഡ്, പ്രിസൈഡിങ് ഓഫീസറുടെ മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, പോളിങ് സ്റ്റേഷനുവേണ്ടിയുള്ള റബ്ബര്‍ മുദ്ര, സമ്മതി ദായകരെ തിരിച്ചറിയുന്നതിനുള്ള മറ്റ് രേഖകള്‍ ഏതെല്ലാം എന്ന വിവരം, പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ സ്ലിപ്പ്, ബ്രൈയിലി ബാലറ്റ് മാതൃക എന്നിവയാണിത്.
സ്റ്റേഷനറി
പെൻസിൽ മുതൽ മൊട്ടുസൂചി വരെ 21 ഇനം സ്റ്റേഷനറി വസ്തുക്കളാണ് പോളിങ് സാമഗ്രികൾക്കൊപ്പം ഉള്ളത്. പെന്‍സില്‍, പിന്‍, പേന, ബ്ലാങ്ക് പേപ്പര്‍, സീലിങ് വാക്സ്, വോട്ടിങ് കംപാര്‍ട്ട്മെന്റ്, പശ, ബ്ലേഡ്,  മെഴുകുതിരി, ട്വൈയിന്‍, മെറ്റല്‍ റൂള്‍ ‍, കാര്‍ബണ്‍പേപ്പര്‍, കോട്ടണ്‍, പാക്കിങ് പേപ്പര്‍ ഷീറ്റ്സ്, മഷി സൂക്ഷിക്കാനുള്ള കപ്പ്, ഡ്രോയിങ് പിന്‍സ്,  റബ്ബര്‍ ബാന്‍ഡ് , സെല്ലോടേപ്പ്, മോക് പോള്‍ സ്ലിപ്പ് സൂക്ഷിക്കുന്നതിനുള്ള കട്ടിയുള്ള കറുത്ത കവര്‍,  മോക് പോള്‍ സ്ലിപ്പ് സൂക്ഷിക്കുന്ന കവര്‍ ഇട്ടുവയ്ക്കുന്നതിനുള്ള കട്ടിയുള്ള പ്ലാസ്റ്റിക് പെട്ടി, വാക്സ് സീല്‍ മുദ്രവയ്ക്കുന്നതിനുള്ള കാര്‍ഡ് ബോര്‍ഡ് കഷണം.
ഇതിനെല്ലാം പുറമേ പല നിറത്തിലും വലിപ്പത്തിലുള്ള കവറുകൾ, ഫോമുകള്‍, കയ്യില്‍ അടയാളപ്പെടുത്താനുള്ള മഷി, തീപ്പെട്ടി, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങി ഒരുപിടി സാധനങ്ങള്‍വേറെയുമുണ്ട്.
കോവിഡ് രോഗികൾക്ക് വോട്ടിങ്ങിനായി പ്രത്യേക സംവിധാനം ഒരുക്കിയതിന്റെ പശ്ചാത്തലത്തിൽ ഓരോ പോളിങ്ങ് സ്റ്റേഷനുള്ളലിലും ഉദ്യോഗസ്ഥർക്കായി പി. പി. ഇ കിറ്റ് ഫേസ് ഷീൽഡ് തുടങ്ങിയവ അടങ്ങുന്ന കിറ്റും നൽകുന്നുണ്ട്. കൂടാതെ എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും ഒരു തെർമ്മൽ സ്‌കാനറും ഉണ്ടാവും.