കോഴിക്കോട്: ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ ജില്ലയിൽ 78.42 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85. വിവിധ തപാൽ വോട്ടുകൾ കൂടി വരുമ്പോൾ പോളിംഗ് ശതമാനം ഉയരും.
ഹാജരാവാത്ത സമ്മതിദായകരുടെ വിഭാഗത്തിൽ ജില്ലയിൽ 33,734 പേർ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്ന ശേഷിക്കാർ, കോവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുക.
ആവശ്യസേവന വിഭാഗത്തിൽപെട്ട 4293 പേരും തപാൽ വോട്ട് രേഖപ്പെടുത്തി.
ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ള, ജില്ലയിൽ വോട്ടുള്ള 12,260 ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തി. ഈ ജീവനക്കാരുടെ തപാൽ വോട്ട് തുടർന്നും സ്വീകരിക്കുമെന്നതിന്നാൽ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 20,06605 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,273 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,316 പേരും (79.37 ശതമാനം) 51 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു.
1. വടകര മണ്ഡലം
ആകെ വോട്ട്- 1,67,406
പോള്‍ ചെയ്ത വോട്ട്- 1,32,818
ശതമാനം- 79.33
2. കുറ്റ്യാടി മണ്ഡലം
ആകെ വോട്ട്- 2,02,211
പോള്‍ ചെയ്ത വോട്ട്- 1,64,404
ശതമാനം- 81.30
3. നാദാപുരം മണ്ഡലം
ആകെ വോട്ട്- 2,16,141
പോള്‍ ചെയ്ത വോട്ട്- 1,70,433
ശതമാനം- 78.85
4. കൊയിലാണ്ടി മണ്ഡലം
ആകെ വോട്ട്- 2,05,993
പോള്‍ ചെയ്ത വോട്ട്- 1,59,807
ശതമാനം- 77.57
5. പേരാമ്പ്ര മണ്ഡലം
ആകെ വോട്ട്- 1,98,218
പോള്‍ ചെയ്ത വോട്ട്- 1,58,124
ശതമാനം- 79.77
6. ബാലുശ്ശേരി മണ്ഡലം
ആകെ വോട്ട്- 2,24,239
പോള്‍ ചെയ്ത വോട്ട്- 1,75,326
ശതമാനം- 78.18
7. എലത്തൂര്‍ മണ്ഡലം
ആകെ വോട്ട്- 2,03,267
പോള്‍ ചെയ്ത വോട്ട്- 1,58,728
ശതമാനം- 78.08
8.കോഴിക്കോട് നോര്‍ത്ത്
ആകെ വോട്ട്- 1,80,909
പോള്‍ ചെയ്ത വോട്ട്- 1,33,614
ശതമാനം- 73.85
9 കോഴിക്കോട് സൗത്ത് മണ്ഡലം
ആകെ വോട്ട് -1,57,275
പോള്‍ ചെയ്ത വോട്ട്- 1,16,779
ശതമാനം- 74.25
10 ബേപ്പൂര്‍ മണ്ഡലം
ആകെ വോട്ട്-2,08,059
പോള്‍ ചെയ്ത വോട്ട്- 1,62,244
ശതമാനം- 77.97
11 കുന്ദമംഗലം മണ്ഡലം
ആകെ വോട്ട്- 2,31,284
പോള്‍ ചെയ്ത വോട്ട്- 1,88,619
ശതമാനം- 81.55
12 കൊടുവള്ളി മണ്ഡലം
ആകെ വോട്ട്- 1,83,388
പോള്‍ ചെയ്ത വോട്ട്- 1,46,798
ശതമാനം- 80.04
13 തിരുവമ്പാടി മണ്ഡലം
ആകെ വോട്ട്-1,80,289
പോള്‍ ചെയ്ത വോട്ട്- 1,38,911
ശതമാനം- 77.04
**വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്
33,734 പേര്‍
ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 33,734 പേർ. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വടകര -2,480
കുറ്റ്യാടി -3,015
നാദാപുരം -3,261, കൊയിലാണ്ടി-2,276, പേരാമ്പ്ര- 2,760,
ബാലുശ്ശേരി -3,154,
എലത്തൂർ – 3,346, കോഴിക്കോട് നോര്‍ത്ത് – 2,379,
കോഴിക്കോട് സൗത്ത് – 1,544 ബേപ്പൂർ -1,633,
കുന്ദമംഗലം- 2,712 കൊടുവള്ളി- 2,639,
തിരുവമ്പാടി -2,455
**തപാൽ വോട്ട് ചെയ്തത് 4,293 അവശ്യ സേവന ജീവനക്കാർ
ആവശ്യ സര്‍വ്വീസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍ 95.3 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി.
ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4,503 പേര്‍ അവശ്യ സര്‍വ്വീസ് വോട്ടിന് അര്‍ഹരായിരുന്നു. ഇതില്‍ 4,293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 210 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല.
മണ്ഡലം -രേഖപ്പെടുത്തിയ വോട്ട് -ആകെ വോട്ട്
1. വടകര- 176 (179)
2. കുറ്റ്യാടി- 321 (331)
3. നാദാപുരം- 204 (227)
4. കൊയിലാണ്ടി- 464 (498)
5. പേരാമ്പ്ര- 633 (661)
6. ബാലുശ്ശേരി- 611 (642)
7. എലത്തൂര്‍- 540 (574)
8. കോഴിക്കോട് നോര്‍ത്ത് – 223 (231)
9. കോഴിക്കോട് സൗത്ത്- 100 (105)
10. ബേപ്പൂര്‍- 120 (123)
11. കുന്ദമംഗലം- 525 (539)
12. കൊടുവള്ളി- 207 (212)
13. തിരുവമ്പാടി- 169 (181)
**ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്തത്
12,260 ജീവനക്കാർ
ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ 12,260 ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്തി.
വടകര – 1,103
കുറ്റ്യാടി – 1,016
നാദാപുരം – 1,137
കൊയിലാണ്ടി – 842
പേരാമ്പ്ര – 1,219
ബാലുശ്ശേരി – 635
എലത്തൂര്‍ – 1,147
കോഴിക്കോട് നോര്‍ത്ത് – 1,234
കോഴിക്കോട് സൗത്ത് – 607
ബേപ്പൂര്‍ – 642
കുന്ദമംഗലം- 1,212
കൊടുവളളി – 697
തിരുവമ്പാടി – 769