ഇടുക്കി: നിയമ സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 562 ബൂത്തുകളിൽ ക്രമീകരിച്ചിരുന്ന വെബ് കാസ്റ്റിംഗ് സംവിധാനം വിജയകരമായി പൂർത്തിയാക്കിയ അക്ഷയ സംരംഭകരെ ജില്ലാ കലക്ടറും ഇലക്ഷൻ ഓഫീസറുമായ എച്ച് ദിനേശൻ അനുമോദിച്ചു. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവയുടെ സങ്കേതിക സഹായത്തോടെയാണ് വെബ് കാസ്റ്റിംഗ് സംവിധാനം നടപ്പാക്കിയത്.

തിരഞ്ഞെടുപ്പിനു മുമ്പായി 5 തവണ ട്രയൽ റൺ നടത്തി പോരായ്മകൾ പരിഹരിച്ചാണ് വെബ്കാസ്റ്റിംഗ് സുഗമമായി പൂർത്തികരിച്ചത്. ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നത് മുതൽ വോട്ട് ചെയ്തിറങ്ങുന്നതു വരെയുള്ള ദ്യശ്യങ്ങളാണ് വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിച്ചത്. വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർമാർ ,ടെക്നിക്കൽ ടീം, കെ- സ്വാൻ, ഐകെഎം, കെ എസ് ഇ ബി, അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് വെബ് കാസ്റ്റിംഗ് പൂർത്തിയാക്കിയത്.