ഇടുക്കി: കൊവിഡ് – 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിടുന്നതിനായി ഇടുക്കി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.
❇️നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും❇️
🔷 ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ രാത്രി 9 മണിക്ക് അടയ്ക്കണം
🔷 അടുത്ത രണ്ടാഴ്ച കാലത്തേക്ക് വ്യാപാര സ്ഥാപനങ്ങളില്‍ ഓഫറുകളോടെ കൂടിയ വില്പന പാടില്ല.
🔷 ഹോട്ടലുകള്‍ സാമൂഹ്യ അകലവും, കൊവിഡ് മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ.
🔷 ബസുകളില്‍ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നതിന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
🔷 വിവാഹ ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍ക്കുള്ളില്‍ പരമാവധി 100 പേരും ഓഡിറ്റോറിയത്തിനു പുറത്ത് പരമാവധി 200 പേരുമായും, അതിന്റെ സമയപരിധി രണ്ട് മണിക്കൂറായി നിജപ്പെടുത്തിയും സംഘടിപ്പിക്കണം.
🔷 ജില്ലയില്‍ പൊതുയോഗങ്ങളും മറ്റ് പൊതുപരിപാടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല.
🔷 ജില്ലയില്‍ കലാ- കായിക മത്സരങ്ങള്‍/ പരിപാടികള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഉണ്ടായിരിക്കില്ല.
#covid19