സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ചലച്ചിത്രമേള ബേഡകത്ത് ആരംഭിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ജെ ആന്റണിയുടെ ‘നിര്‍മാല്യം’ ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലും(24), 25, 26 തീയ്യതികളില്‍ ചെറുവത്തൂര്‍ കാരിയിലും മേള നടക്കും.
