കൊല്ലം: ജില്ലയില്‍ ഇന്ന് 454 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 80 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 448 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 73 പേര്‍ക്കാണ് രോഗബാധ.

കിളികൊല്ലൂര്‍-എട്ട്, ആശ്രാമം-ഏഴ്, ഇരവിപുരം, കടപ്പാക്കട, കുരീപ്പുഴ എന്നിവിടങ്ങളില്‍ നാലുവീതവും അയത്തില്‍, കാവനാട്, തേവള്ളി, വാളത്തുംഗല്‍, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-14, പുനലൂര്‍-13, പരവൂര്‍-10, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ശാസ്താംകോട്ട-18, ഈസ്റ്റ് കല്ലട, ഓച്ചിറ പ്രദേശങ്ങളില്‍ 16 വീതവും തഴവ-15, കൊറ്റങ്കര-13, ഇളമ്പള്ളൂര്‍, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 11 വീതവും, അഞ്ചല്‍-10, ഇളമാട്, പേരയം ഭാഗങ്ങളില്‍ ഒന്‍പത് വീതവും നെടുവത്തൂര്‍, പവിത്രേശ്വരം പ്രദേശങ്ങളില്‍ എട്ടു വീതവും കല്ലുവാതുക്കല്‍, കുന്നത്തൂര്‍, കുലശേഖരപുരം, നെടുമ്പന, പെരിനാട് എന്നിവിടങ്ങളില്‍ ഏഴുവീതവും ഏരൂര്‍, ക്ലാപ്പന, തലവൂര്‍, പട്ടാഴി, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ആറുവീതവും കുണ്ടറ, തൊടിയൂര്‍, പത്തനാപുരം, പന്മന, പൂതക്കുളം, പോരുവഴി, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ അഞ്ചുവീതവും അലയമണ്‍, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, കരവാളൂര്‍, ചാത്തന്നൂര്‍, വെളിയം, പനയം, തെ•ല, നീണ്ടകര, മേലില, മൈലം എന്നിവിടങ്ങളില്‍ നാലുവീതവും ആലപ്പാട്, കടയ്ക്കല്‍, കുളക്കട, കുളത്തൂപ്പുഴ, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.