കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2020-21 വർഷത്തെ    ബി.എസ്.സി നേഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം)കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓൺലൈൻ  അലോട്ട്മെന്റ് നടത്തുന്നു.  റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി ഏപ്രിൽ 19,20 തിയതികളിൽ പുതിയ കോഴ്സ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ അടിസ്ഥാനമാക്കിയുള്ള അലോട്ട്മെന്റ് തുടർന്ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.