പാലക്കാട്: ജില്ലയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏർപ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി 6217 പേരിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽ ഇതുവരെ 324 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ആദ്യ ദിനത്തില്‍(ഏപ്രിൽ 12 ന്) 848 പേരിലും രണ്ടാം ദിനത്തില്‍(ഏപ്രിൽ 13) 1115 പേരിലും മൂന്നാം ദിനത്തിൽ (ഏപ്രിൽ 15) 990 പേരിലും നാലാം ദിനത്തിൽ(ഏപ്രിൽ 16) 1441 പേരിലും അഞ്ചാം ദിനത്തിൽ (ഏപ്രിൽ 17) 1470 പേരിലും, ആറാം ദിനത്തിൽ (ഏപ്രിൽ 18)353 പേരിലുമാണ് പരിശോധന നടത്തിയത്.
വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തിയവര്‍
1. പാലക്കാട് ചെറിയ കോട്ടമൈതാനം – 95 പേർ(ഏപ്രില്‍ 12), 191(ഏപ്രിൽ 13), 211 (ഏപ്രിൽ 15), 307(ഏപ്രിൽ 16),389(ഏപ്രിൽ 17)
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി – 154 പേര്‍(ഏപ്രില്‍ 12), 207(ഏപ്രിൽ 13), 203(ഏപ്രിൽ 15), 207(ഏപ്രിൽ 16),195(ഏപ്രിൽ 17),74(ഏപ്രിൽ 18)
3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം – 79 പേര്‍(ഏപ്രില്‍ 12), 145(ഏപ്രിൽ 13), 189(ഏപ്രിൽ 15), 116(ഏപ്രിൽ 16),156(ഏപ്രിൽ 17),31(ഏപ്രിൽ 18)
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം – 20 പേര്‍(ഏപ്രില്‍ 12), 54(ഏപ്രിൽ 13), 81(ഏപ്രിൽ 15), 70(ഏപ്രിൽ 16),132(ഏപ്രിൽ 17),18(ഏപ്രിൽ 18)
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം – 43 പേര്‍(ഏപ്രില്‍ 12), 49(ഏപ്രിൽ 13), 75(ഏപ്രിൽ 15), 100(ഏപ്രിൽ 16),74(ഏപ്രിൽ 17),63(ഏപ്രിൽ 18)
6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി – 341 പേര്‍(ഏപ്രില്‍ 12), 150(ഏപ്രിൽ 13), 137(ഏപ്രിൽ 15)
7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം – 104 പേര്‍(83+21)(ഏപ്രില്‍ 12),101(ഏപ്രിൽ 17)
8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് – 12 പേര്‍(ഏപ്രില്‍ 12), 04(ഏപ്രിൽ 15)
9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് – 264(ഏപ്രിൽ 13)
10. നന്ദിയോട് നല്ലേപ്പിളളി – 55(ഏപ്രിൽ 13)
11. നന്ദിയോട് വേലന്താവളം – 90(ഏപ്രിൽ 15)
12. നന്ദിയോട് – 145(ഏപ്രിൽ 16)
13. മലമ്പുഴ, മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ – 257(93+164)(ഏപ്രിൽ 16)
14. വടക്കഞ്ചേരി – 75(ഏപ്രിൽ 16),160(ഏപ്രിൽ 17)
15. മണ്ണൂർ, അകത്തെതറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ-263(117+146)(ഏപ്രിൽ 17)
16. കഞ്ചിക്കോട് അഗസ്റ്റിൻ ടെക്സ്റ്റൈൽസ്, പ്രിക്കോട്ട് മില്‍ യൂണിറ്റ്-167(ഏപ്രിൽ 18)