പാലക്കാട്: കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. വി.എ. സഹദേവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ബോധവത്ക്കരണവും നല്‍കുന്നുണ്ടെന്നും ആര്‍.ടി.ഒ. അറിയിച്ചു.