പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഐടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ട്രിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ക്യുആര്‍ സ്‌കാനര്‍, എന്‍കോര്‍ ഡാറ്റാ എന്‍ട്രി എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം.

അഡീഷണല്‍ ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം ക്ലാസ് നയിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് ശ്രീനിവാസ്, ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ ഷൈന്‍ ജോസ് എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.