കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ റാൻഡമൈസേഷനിലൂടെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

ഇവർക്ക് ഏപ്രിൽ 23, 24 തീയ്യതികളിൽ കാസർകോട് ഗവ. കോളേജിൽ ക്ലാസ് നൽകും. 23ന് രാവിലെ 10ന് കൗണ്ടിങ് സൂപ്പർവൈസർമാർക്കും ഉച്ചയ്ക്ക് രണ്ടിന് കൗണ്ടിങ് അസിസ്റ്റന്റുമാർക്കും 24ന് രാവിലെ 10ന് മൈക്രോ ഒബ്സർവർമാർക്ക് ക്ലാസ് നൽകും.