കാസർഗോഡ്: പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സൗജന്യ കാർഷിക വൈദ്യുതി പുതുക്കൽ 30 വരെ
ചെമ്മനാട് കൃഷിഭവൻ മുഖേന കാർഷിക വൈദ്യുതി സൗജന്യത്തിന്റെ ആനുകുല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർ തുടർന്നും ആനുകുല്യം ലഭിക്കുന്നതിനായി ഏപ്രിൽ 30 നു മമ്പായി 2020-21 സാമ്പത്തിക വർഷത്തിലെ ഭൂനികുതി രശീതി, കർഷകന്റെ ആധാർ കാർഡ്, കാർഷിക കണക്ഷന്റെ ഒടുവിൽ ലഭിച്ച വൈദ്യുത ബിൽ എന്നിവയുടെ പകർപ്പുകളടക്കം നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ കൃഷിഭവനിൽ നേരിട്ട് നൽകി ആനുകൂല്യം പുതുക്കണം. നിശ്ചിത സമയ പരിധിക്കുളളിൽ സൗജന്യ വൈദ്യുതി പദ്ധതി ആനുകുല്യം പുതുക്കാത്ത കർഷകർക്ക് ആനുകുല്യം നഷ്ടപ്പെടുമെന്ന് സെക്രട്ടറി അറിയിച്ചു.