മഴക്കാല കെടുതികളെ നേരിടാന്‍ ജില്ല സുസജ്ജമായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുദ്യോഗസ്ഥരുമായ് കളക്ടര്‍ യു.വി ജോസ് ചര്‍ച്ച നടത്തി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാനും സ്‌കൂള്‍ പരിസരങ്ങള്‍, കിണര്‍, വാട്ടര്‍ ടാങ്ക്, സ്‌കൂള്‍ പരിസരം എന്നിവ വൃത്തിയാക്കാനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡ് സൈഡില്‍ മലിനജലം കെട്ടിക്കിടക്കുന്ന ഓടകള്‍ വൃത്തയാക്കാനും അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും
യോഗത്തില്‍ തീരുമാനിച്ചു. പൊതുവഴികള്‍, ഹാര്‍ബറുകള്‍, ജലാശയങ്ങള്‍, എന്നിവിടങ്ങളില്‍ ശുചീകരണം നടത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി. അപടങ്ങള്‍ സംഭവിച്ചാല്‍ പെട്ടെന്നു തന്നെ വിവരങ്ങള്‍ കൈമാറാന്‍ നടപടികള്‍ ഉണ്ടാവണം. കാര്യങ്ങള്‍ വിലയിരുത്താന്‍ ഓരോ വകുപ്പിലും ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും യോഗം തീരുമാനിച്ചു. ഡപ്യൂട്ടി കളക്ടര്‍(ദുരന്ത നിവാരണം)ഡി.ഡി.പി കോഴിക്കോട്, ഡോ.ആര്‍.എസ് ഗോപുമാര്‍, ഡോ. വി ജയശ്രീ, ഡപ്യൂട്ടി ഫിഷറീസ് ഡയറക്ടര്‍ ജി.ടി മറിയം ഹസീന, തുടങ്ങിയവര്‍ പങ്കെടുത്തു
.