എറണാകുളം: ജില്ലയിൽ ഇതുവരെ 7, 40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 128129 പ്രവർത്തകരും 70579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 54375 ആളുകളും രണ്ടാമത് വാക്സിൻ സ്വീകരിച്ചവരാണ്. 73754 ആളുകൾ ആദ്യ ഡോസ് എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 49223 ആളുകൾ ആദ്യ ഡോസും 21356 ആളുകൾ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.

45 നും 60നും ഇടയിൽ പ്രായമുള്ളവരിൽ 176641 ആളുകൾ വാക്സിനെടുത്തത്. 170493 ആളുകൾ ആദ്യഡോസും 6148 ആളുകൾ രണ്ടാമത് ഡോസും സ്വീകരിച്ചു. അറുപത് വയസിനു മുകളിലുള്ള 348482 ആളുകളും വാക്സിനെടുത്തു.331305 ആളുകൾ ആദ്യ ഡോസും 17177 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു.

ജില്ലയിൽ ചൊച്ചാഴ്ച 30,230 ഡോസ് വാക്സിനുകളാണ് സ്റ്റോക്കുണ്ടായിരുന്നത്. 28,000 ഡോസ് കോവി ഷീൽഡും 2230 ഡോസ് കോവാക്സിനുമാണിത്. 12,500 ഡോസ് വാക്സിൻ സ്വകാര്യ ആശുപത്രികളിൽ വിതരണത്തിനായി നൽകി.