പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മോട്ടോര്‍ വാഹന ഡ്രൈവിംഗ് ക്ലാസ്സുകള്‍, ടെസ്റ്റുകള്‍ എന്നിവ ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തി വെക്കാനും വാണിയംകുളം, കുഴല്‍മന്ദം കന്നുകാലി ചന്തകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

മേലാര്‍കോട് പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.