പാലക്കാട്: കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ.

1. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9 വരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും.

2.വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ എന്നിവ രാത്രി 7.30 ന് അടയ്ക്കണം.

3. മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ, എന്നിവ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം.

4. ജില്ലയിൽ ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം.

ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു.