കൊല്ലം: പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് മുഖ്യപരിഗണനയെന്ന് മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം നിര്‍വഹിച്ച മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോവിഡ് മാനദണ്ഡം പാലിച്ച് ഡി.റ്റി.പി.സി ജലകേളി കേന്ദ്രത്തിന് എതിര്‍വശം നടന്ന ഉദ്ഘാടന ചടങ്ങില്‍ മേയറും ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സങ്കീര്‍ണതകള്‍ സൃഷ്ടിക്കാന്‍ പകര്‍ച്ചവ്യാധികള്‍ കാരണമായേക്കാമെന്നതുകൊണ്ട് മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യമേറെയാണ്. കോര്‍പ്പറേഷനിലെ 55 വാര്‍ഡുകളിലും ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിക്കും. കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ നടപടികളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത് – മേയര്‍ പറഞ്ഞു.
ജില്ലാ ആശുപത്രി പരിസരത്തുള്‍പ്പടെ നഗരത്തിലെ പ്രധാന മേഖലകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മേയര്‍ നല്‍കി.