കണ്ണൂർ: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 26) 15 സ്വകാര്യ ആശുപത്രികളിലായി കൊവിഡ് വാക്‌സിനേഷന്‍ നടക്കും. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

തലശ്ശേരി സഹകരണാശുപത്രി, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍സെന്റര്‍, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍, കൊയിലി ഹോസ്പിറ്റല്‍, തലശ്ശേരി ജോസ്ഗിരി ഹോസ്പിറ്റല്‍ , പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റല്‍, പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റല്‍, ഇരിട്ടി സ്‌കൈ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ , ലൂര്‍ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ മദര്‍ & ചൈല്‍ഡ് ഹോസ്പിറ്റല്‍. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡും രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറും കൈയ്യില്‍ കരുതണം. ആധാര്‍ ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.

ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍  എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്.  രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് ലഭിച്ചവര്‍  അവരവര്‍ ബുക്ക് ചെയ്ത സ്ഥാപനങ്ങളില്‍ മാത്രം വാക്‌സിനേഷന് പോകേണ്ടതാണ്