കണ്ണൂർ: ഇന്ന് (ഏപ്രില്‍ 26) ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ഇരിട്ടി ചെക്ക് പോസ്റ്റ്, മുഴപ്പിലങ്ങാട് യു പി സ്‌കൂള്‍, സി എഫ് എല്‍ ടി സി ഉമ്മറപ്പൊയില്‍, പൂക്കോം നജാത്തുല്‍ എല്‍ പി സ്‌കൂള്‍ ,നിടുവാലൂര്‍ എ യു പി സ്‌കൂള്‍, സി ആര്‍ പിഎഫ് ക്യാമ്പ് പെരിങ്ങോം( ജീവനക്കാര്‍ക്ക് മാത്രം) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
