തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയിലേയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്പ്പിച്ചിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി ഫെബ്രുവരി 25 ന് നടത്തിയ ഒ.എം.ആര് ടെസ്റ്റിന്റെയും മെയ് 21, 22, 23 തീയതികളില്‍ നടത്തിയ അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റില്‍ 23 പേരും വിവിധ സമുദായങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റില്‍ 20 പേരും അടക്കം ആകെ 43 പേര് ഉള്‍പ്പെട്ടതാണ് റാങ്ക് ലിസ്റ്റ്. ലിസ്റ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഓഫീസിലും ഔദ്യോഗിക (www.kdrb.kerala.gov.in) വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.