ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായഹസ്തമെന്ന നിലയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന് ചെക്ക് കൈമാറി. ഇടുക്കി ഡിവിഷന്‍ മെമ്പര്‍ കെ.ജി സത്യന്‍, അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
