എറണാകുളം: കോവിഡ് സാഹചര്യത്തിൽ ഉപഭോക്കാക്കളുടെ പരാതി പരിഹരിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിത വില ഈടാക്കുന്നതും നിയമപരമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തതും ,വിൽപന വില ചുരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും കൂടാതെ മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കൽ, അളവിൽ കുറവ് സാധനങ്ങൾ വിൽക്കുന്നത് മുതലായ പരാതികൾ ഉപഭോക്താക്കൾക്ക് ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാം.
ഡപ്യൂട്ടി കൺട്രോളർ (ജനറൽ) എറണാകുളം- 8281698058
ഡപ്യൂട്ടി കൺട്രോളർ ( ഫ്ളൈയിംഗ് സ്ക്വാഡ് ) – 8281698067
അസിസ്റ്റൻറ് കൺട്രോളർ , എറണാകുളം (കൊച്ചി കോർപറേഷൻ പരിധി) – 8281698059
സർക്കിൾ 2 ഇൻസ്പെക്ടർ, കണയന്നൂർ താലൂക്ക് പരിധി – 8281698060
കൊച്ചി താലൂക്ക് – 8281698061
ആലുവ -8281698063
പറവൂർ -8281698062
പെരുമ്പാവൂർ -8281698064
മുവാറ്റുപുഴ -8281698065
കോതമംഗലം -8281698066