എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്‌സിനെത്തി. 20,000 ഡോസ് വാക്‌സിനാണ് കൂടുതലായി ജില്ലയിൽ എത്തിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്.

കഴിഞ്ഞദിവസം ജില്ലയിലെ വാക്സിൻ തീർന്നതിനാൽ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിയിരുന്നു. വീണ്ടും വെള്ളിയാഴ്ച മുതൽ വാക്സിൻ വിതരണം പുനരാരംഭിക്കും. ജില്ലയിൽ ഇതുവരെ 8, 39,000 ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചു.