ആലപ്പുഴ : കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മണ്ണഞ്ചേരി വാർഡ് 22 ൽ കണ്ണന്തറ കോളനി മണപ്പറമ്പ് പ്രദേശം, കോചോത് വെളിയിൽ വരെയുള്ള പ്രദേശം, വാർഡ് 19 ൽ പൊക്കളയിൽ ഭാഗം, ചീയംവെളി ബ്ലാവത് ഭാഗം പരുതിക്കാട് ഭാഗം വരെയുള്ള പ്രദേശം, ചെട്ടികുളങ്ങര വാർഡ് 10, തിരുവൻവണ്ടൂർ വാർഡ് 11- ൽ ഹരിലാൽ ജംഗ്ഷന് തെക്കുവശം റോഡ് മുതൽ വാത്തല്ലൂർ പടി വരെ, ആര്യാട് വാർഡ് 18- ൽ സിപിഐ എം എൽ സി ഓഫീസ് – എ സി കനാൽ റോഡിന് വടക്കോട്ട് മറ്റത്തിൽ ജംഗ്ഷൻ, മറ്റത്തിൽ ബണ്ട് റോഡിന് തെക്കോട്ട് എ സി കനാലിന് കിഴക്കുവശത്തുള്ള മറ്റത്തിൽ കോളനി അടക്കമുള്ള പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.