തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെകിനിക് കോളേജില്‍ 2018-19 അദ്ധ്യയനവര്‍ഷം നിലവില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്‌ളീഷ് എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം(55%),/യു.ജി.സി/സെറ്റ് യോഗ്യതയുള്ളവര്‍ക്കും കാര്‍പ്പെന്ററി വിഭാഗം ട്രേഡ്‌സ് മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബിപിഎഡ് യോഗ്യതയുള്ളവര്‍ക്കും ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം.
കമ്പ്യൂട്ടര്‍ വിഭാഗം ലക്ചറല്‍ തസ്തികളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്‌ളാസ് എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കും സിഎബിഎം വിഭാഗത്തില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ് റൈറ്റിംഗ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്‌ളാസ് ഡിപ്‌ളോമ /ഡി.സി.പി യോഗ്യതയുള്ളവര്‍ക്ക് മെയ് 30 ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം.
ബയോ മെഡിക്കല്‍ / ഇലക്‌ട്രോണിക്‌സ് /ഇലക്ട്രിക്കല്‍ വിഭാഗം ലക്ചറല്‍ തസ്തികളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കും ബയോ മെഡിക്കല്‍ / ഇലക്‌ട്രോണിക്‌സ് വിഭാഗം ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിയത്തില്‍ ഒന്നാം ക്‌ളാസ് ഡിപ്‌ളോമ യോഗ്യതയും ഉള്ളവര്‍ക്ക് 29 ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് മുമ്പ് പോളിടെകിനിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672211400 എന്ന നമ്പറില്‍ ബന്ധപ്പെടുക.