കണ്ണൂർ:   സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാഫോറം കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോറം ജൂണ്‍ 5ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വ്വീസ് പരിശീലനം, സിവില്‍ സര്‍വ്വീസ് അക്കാദമി , പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്.
മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ എന്‍.ഇ.ഇ.ടി പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
ബാങ്ക് പരീക്ഷാ പരിശീലനത്തിന് ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2731081.