പട്ടികവര്‍ഗവികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിനു കീഴിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഹോസ്റ്റലുകള്‍ എിവിടങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, ആയ, ഫുള്‍ടൈം സ്വീപ്പര്‍ എിവരെ നിയമിക്കുതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസക്കാരായ പ’ികവര്‍ഗക്കാര്‍ക്കാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോേട്ടാ, ഫോേട്ടാ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം തെളിയിക്കു സര്‍ട്ടിഫിക്കറ്റുകള്‍ എിവ സഹിതം മേയ് 29 ന് രാവിലെ പത്തിന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. മുന്‍പ് അപേക്ഷ നല്‍കിയവരും ഇന്റര്‍വ്യൂവിന് ഹാജരാകണമെ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോ: 0472 2812557.
