സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ലീഡര്‍ഷിപ് അക്കാദമിയുടെ സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരം 2020-21 നോമിനേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് സാഹചര്യം കണക്കിലെടുത്ത് മേയ് 31 വരെ നീട്ടി.

വിജ്ഞാപനത്തിന്റെ പൂര്‍ണ രൂപവും നോമിനേഷന്‍ തയ്യാറാക്കാനുള്ള മാതൃകയും www.siemat.kerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച നോമിനേഷനുകള്‍ ഡയറക്ടര്‍, സീമാറ്റ്- കേരള, എം.ജി.റോഡ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം- 695036 എന്ന വിലാസത്തില്‍ മേയ് 31 വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധം തപാല്‍/ കൊറിയര്‍ വഴി അയയ്ക്കണം.