ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനായി അരൂർ ഗ്രാമപഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്ക് തുറന്നു. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ആന്‍റിജന്‍ പരിശോധന, ആര്‍.റ്റി.പി.സി.ആര്‍. പരിശോധന, കോവിഡ് വാക്സിനേഷന്‍, നിരീക്ഷണ കാലയളവ്, അവശ്യമരുന്നുകളുടെ ലഭ്യത, സാനിറ്റൈസേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്ക്കിലേക്ക് വിളിക്കാം.

ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെയും അംഗനവാടികള്‍ കേന്ദ്രീകരിച്ച് കോവിഡ് ജാഗ്രതാസമിതികള്‍ രൂപീകരിച്ച് ആര്‍.ആര്‍.ടി . (റാപ്പിഡ് റെസ്പോണ്‍സ് ടീം) പ്രവര്‍ത്തനവും ഊർജ്ജിതമായി നടക്കുന്നുണ്ട്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും പൊതുജനങ്ങൾ ഹെല്‍പ്പ് ഡെസ്ക് സേവനം പ്രയോജനപ്പെടുത്തണമെന്നും ആൾക്കൂട്ടം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കി കൂടുതൽ ജാഗരൂകരാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു. ഹെല്‍പ്പ് ഡെസ്ക് നമ്പർ : 9745233042, 9746699006.