വൈക്കം: ഉയർന്ന മാനവശേഷിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് പൊതുവിദ്യാഭ്യാസ യജ്ഞം എന്ന മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വൈക്കം ഉപജില്ല വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിലെ ബഹുനില കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ1തുജീവിതത്തിന്റെ ഗ്യാരൺിയായി പൊതുവിദ്യാഭ്യാസം മാറണം. വിദ്യാഭ്യാസമേഖലയിൽ ഏറെ നിക്ഷേപം നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ആകാംക്ഷയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതികൾ സൃഷ്ടിക്കാനോ വിദ്യാർത്ഥികളെ വാർത്തെടുക്കാനോ സംസ്ഥാനത്തിന് കഴിയാതെ പോകുന്നു. സംസ്ഥാനത്ത് ഇതുവരെ വിദ്യാഭ്യാസത്തിനായി നടത്തിയിട്ടുള്ള നിക്ഷേപം ആലോചിക്കുമ്പോൾ തിരിച്ചടവ് വളരെ കുറവാണെന്ന് കാണാം. അതിനുള്ള പ്രതിവിധിയാണ് ഇനി ആലോചിക്കേൺത്. ഇപ്പോൾ നടപ്പാക്കി വരുന്ന ഡിജിറ്റൽ സംവിധാനങ്ങളും ലോകോത്തര പഠന മുറികളും സ്വാഭാവികമായി വിദ്യാഭ്യാസ പദ്ധതിയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്ന് കരുതുന്നില്ല. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് ഇത് വാതിൽ തുറന്നിടും. രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് പൊതുവിലും വ്യക്തിഗതമായും അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇന്റർനെറ്റ് വാതായാനങ്ങൾ തുറന്നിട്ട അറിവിന്റെ ലോകം സ്‌കൂളുകളും കോളേജുകളും മാത്രം വിജ്ഞാന കേന്ദ്രങ്ങളാകുന്നതിന്റെ സാധ്യതകൾ കുറച്ചിട്ടുണ്ട്. ആയതിനാൽ ആകാംക്ഷയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യം- അദ്ദേഹം ചൂണ്ടിക്കാട്ടി.സി.കെ. ആശ എം.എൽ. എ അധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ എസ്. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ടി, കെ ഹരികുമാർ പൊതു വിദ്യാഭ്യാസ യജ്ഞം പദ്ധതി വിശദീകരിച്ചു. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീനാ രാജൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. കെ. കെ. രഞ്ജിത്ത്, പി. സുഗതൻ, മുൻ എം.എൽ. കെ. അജിത്, കേരള കയർ ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ കെ.കെ ഗണേശൻ, വൈക്കം എ. ഇ. ഒ പി. രത്നമ്മ, പ്രിൻസിപ്പാൾ കെ.ശശികല, ഹെഡ്മിസ്ട്രസ് പ്രീതാരാമചന്ദ്രൻ, എസ്.ഡി.സി. ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു, പി.ടി.എ പ്രസിഡന്റ് പി. ആർ രാമചന്ദ്രൻ, അഡ്വ. പി. വേണു, കെ. കരുണൻ, എം.ഡി ബാബുരാജ്, ഡിഇഒ റ്റി. കെ മിനി, കെ.എം. അരുൺ, എം. കെ രവീന്ദ്രൻ, ബി.ശശീന്ദ്രൻ, പോൾസൺ ജോസഫ്, അക്കരപാടം ശശി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
