സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മൊബൈല്‍ എക്‌സിബിഷന്‍               പര്യടനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈക്കത്ത് രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം ഉപജില്ല വിദ്യാഭ്യാസ കാര്യാലയത്തിന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബഹുനില കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കാന്‍ എത്തിയ നിയമസഭാ സ്പീക്കര്‍ പിആര്‍ഡി ഒരുക്കിയ പര്യടന വാഹനം സന്ദര്‍ശിച്ച് വികസന ചിത്രങ്ങള്‍  പരിശോധിച്ചു. സി. കെ ആശ എം.എല്‍.എയും സ്പീക്കറോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്  തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്ത വാഹനം മൂന്ന് ദിവസം  ജില്ലയില്‍ പര്യടനം നടത്തി. പാമ്പാടി, വാഴൂര്‍, പൊന്‍കുന്നം, ഇളങ്ങുളം,  പാല, ഭരണങ്ങാനം,  ഈരാറ്റുപേട്ട, തിടനാട്,  പാറത്തോട്, മുണ്ടക്കയം,  എരുമേലി , മണിമല, കറുകച്ചാല്‍ , മാടപ്പള്ളി, ചങ്ങനാശ്ശേരി, പുതുപ്പള്ളി,  മണര്‍കാട്,  മുത്തോലി, ഏറ്റുമാനൂര്‍, മെഡിക്കല്‍കോളേജ്, ഏറ്റുമാനൂര്‍, ഉഴവൂര്‍, കുറവിലങ്ങാട്, കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്,  വൈക്കം, കുലശേഖരമംഗലം, എന്നീ സ്ഥലങ്ങളിലാണ് വാഹന പര്യടനം നടന്നത്. ചെമ്പ് ഗ്രാമപഞ്ചായത്തിലെ  പര്യടനം പ്രസിഡന്റ് ലതാ അശോകന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ പ്രേമദാസന്‍, സീനാ ബിജു, പഞ്ചായത്തംഗം ലേഖ സുരേഷ് എന്നിവര്‍ സംസാരിച്ചു.